കോംഗോയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ആക്രമണം

Date:

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദസംഘടനയുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ അഞ്ചു പേർ ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരിന്നു. പെന്തക്കോസ്ത് സമൂഹത്തിന്റെ ആരാധനാലയത്തിന് നേരെയായിരിന്നു ആക്രമണം. കിഴക്കൻ കോംഗോയിൽ നടന്ന ആക്രമണങ്ങളിൽ മുപ്പത് പേരെ അക്രമിസംഘം ബന്ദികളാക്കി കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘വത്തിക്കാൻ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ജനുവരി 27 ശനിയാഴ്ച രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് നടന്ന സമാനമായ മറ്റൊരാക്രമണത്തിൽ ദേവാലയത്തിനുള്ളിൽ തലയറുക്കപ്പെട്ട അഞ്ച് ക്രൈസ്തവർ ഉൾപ്പെടെ 32 പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ടായിരിന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. 2020 ലെ കണക്കനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം 89% ക്രൈസ്തവരാണ്. എന്നാൽ രാജ്യത്തു ഇസ്ലാമിക തീവ്രവാദം വലിയ രീതിയില്‍ വേരൂന്നിയിരിക്കുന്നതാണ് ഇപ്പോള്‍ ഏറെ ആശങ്കയ്ക്കു വഴി തെളിക്കുന്നത്. ഇസ്ളാമിക തീവ്രവാദികളില്‍ നിന്ന്‍ ഏറ്റവും കനത്ത ഭീഷണി നേരിടുന്നത് ക്രൈസ്തവരാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....