18 സീസണുകളുടെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു അവരുടെ ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, സമൂഹമാധ്യമങ്ങളിൽ
വൈറലാകുന്ന ഒരു എഐ വീഡിയോയാണ് ശ്രദ്ധനേടുന്നത്. എഐ കോൺടെന്റ് ക്രിയേറ്ററും എഡ്യൂക്കേറ്ററുമായ ജദേഷ് വടക്കുംപുറം പ്രകാശ് സൃഷ്ടിച്ച ആനിമേറ്റഡ് വീഡിയോയിൽ, വിരാട്
കോഹ്‌ലിയും പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യറും ഐപിഎൽ ട്രോഫിക്കായി കുട്ടികളെ പോലെ കരയുന്നതും പിടിച്ചുവലിക്കുന്നതുമാണ് കാണാൻ കഴിയുന്നത്. തിങ്കളാഴ്ച അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇതിനകം തന്നെ 3,01,000-ലധികം പേരാണ് കണ്ടത്.













