കൊച്ചി: പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന കലാസൃഷ്ടികളാണ് കൊച്ചി മുസിരിസ് ബിനാലെയിൽ തുർക്കിയിൽ നിന്നെത്തിയ ആൽപ്പർ ഐഡിൻ കാഴ്ചയ്ക്ക് ഒരുക്കുന്നത്. മനുഷ്യൻ ജൈവപ്രകൃതിയുടെ കേവലമായ ഒരംശം മാത്രമാണെന്ന ചിന്തയുടെ ബഹിർസ്ഫുരണമാണ് തന്റെ കലാസൃഷ്ടികളെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആശയങ്ങൾക്കും നിലപാടുകൾക്കും മൂർത്തത നൽകാൻ കലയെക്കാൾ ഉത്തമ ഉപാധിയില്ലെന്ന് 33 കാരനായ അദ്ദേഹം വിശ്വസിക്കുന്നു.
