മുൻ ഗവൺമെന്റ് സെക്രട്ടറിയും തിരുവനന്തപുരം, കാസർകോട് ജില്ലകളിലെ കളക്ടറുമായിരുന്ന കെഎൻ സതീഷ് ഐഎഎസ് (62) അന്തരിച്ചു. ദില്ലിയിൽ വെച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തഹസിൽദാറായി റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ച കെഎൻ സന്തോഷ് ഗവൺമെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്.