കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) മെയ് ദിനറാലിയും സംഗമവും നടന്നു

Date:

ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) മെയ് ദിനറാലിയും സംഗമവും നടന്നു.

നൂറിലേറെ യൂണിറ്റുകളിൽ നിന്നുള്ള ആയിരക്കണക്കിനു പ്രവർത്തകരാണ് പ്രത്യേക വേഷവിധാനങ്ങളിഞ്ഞ് മെയ്ദിന സന്ദേശ റാലിയിലും സമ്മേളനത്തിലും അണിചേർന്നത്. അരമനപ്പടിയിൽ നിന്ന് ആരംഭിച്ച റാലി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഫ്ളാഗ് ഓഫ് ചെയ്തു. കെ.എൽഎം അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളത്തിന് പതാക കൈമാറി.

പാരിഷ് ഹാളിൽ ചേർന്ന സമ്മേളനം ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. തൊഴിലും തൊഴിലാളിയും സമൂഹത്തിന്റെ പ്രധാന ശക്തിയാണ ന്നും മനുഷ്യ സമൂഹത്തെ വളർത്തുന്നതും നിലനിർത്തുന്നതും അധ്വാനവർഗമാണന്നും തൊഴിലാളികൾ എന്നും ആദരിക്കപ്പെടേണ്ടവരാണെന്നും മാർ പെരുന്തോട്ടം പറഞ്ഞു വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, റോയ് ജോസ്, സിസ്റ്റർ ഹിമ എംഎസ്, സണ്ണീ അഞ്ചിൽ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...