ചാൾസ് രണ്ടാമൻ രാജാവുമായി ബന്ധമുള്ള 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥന പുസ്തകം പ്രദർശനത്തിന്

Date:

ലണ്ടന്‍: പാർലമെന്റ് ഭരണക്രമത്തെ പിന്തുണച്ച പാർലമെന്റേറിയൻസും, രാജഭരണത്തെ പിന്തുണച്ച റോയലിസ്റ്റുകളും തമ്മിൽ പതിനേഴാം നൂറ്റാണ്ടിൽ നടന്ന വോർസെസ്റ്റർ യുദ്ധത്തിൽ റോയലിസ്റ്റുകളുടെ പരാജയത്തിനുശേഷം ചാൾസ് രണ്ടാമൻ രാജാവിന് ജീവൻ രക്ഷിക്കാൻ അഭയം നൽകിയ കത്തോലിക്ക വൈദികൻ ഉപയോഗിച്ചിരുന്ന പ്രാർത്ഥനാ പുസ്തകം ഇംഗ്ലണ്ടിൽ പ്രദർശനത്തിന്.

ഫാ. ജോൺ ഹഡിൽസ്റ്റൺ എന്ന വൈദികന്റെ 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥനാപുസ്തകമാണ് വോൾവർഹാംൻറ്റണിലെ മൊസൈലി ഓൾഡ് ഹാളിൽ പ്രദർശനത്തിനുവെച്ചിരിക്കുന്നത്.

യുദ്ധത്തിനുശേഷം കത്തോലിക്ക വിശ്വാസികളായ വൈറ്റ്ഗ്രീവ് കുടുംബത്തിന്റെ വീട്ടിലാണ് രാജാവ് അഭയം പ്രാപിച്ചത്. ബെനഡിക്ടൻ വൈദികനായ ഫാ. ജോൺ ഹഡിൽസ്റ്റൺ ഈ സമയം ഇവിടെ ഒരു വേലക്കാരന്റെ വേഷത്തിൽ കഴിയുകയായിരുന്നു. ഒളിച്ചിരിക്കാൻ തക്കവിധമുള്ള സംവിധാനമുള്ള തന്റെ മുറിയിൽ ചാൾസ് രണ്ടാമന് താമസിക്കാൻ ഫാ. ഹഡിൽസ്റ്റൺ സൗകര്യമൊരുക്കി. രാജാവിനെ തിരക്കി പട്ടാളക്കാർ വന്ന അക്കാലയളവില്‍ ആ ഒളിയിടം അവര്‍ക്ക് ഏറെ സഹായകരമായി. ഫ്രണ്ട്സ് ഓഫ് ദ നാഷണൽ ലൈബ്രറീസിന്റെയും, മറ്റൊരു വ്യക്തിയുടെയും സാമ്പത്തിക സഹായം ഉപയോഗിച്ച് നാഷ്ണൽ ട്രസ്റ്റ് എന്ന സംഘടനയാണ് വൈദികന്റെ പുസ്തകം ലേലത്തിൽ വാങ്ങിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....