ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്.
ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ മൊഴി.വീണ്ടും പരീക്ഷ നടത്തുമെന്നാണ് സർവകലാശാലയുടെ വിശദീകരണം. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ സർവകലാശാല ബന്ധപ്പെടും.