കേരള യൂണിവേഴ്സിറ്റി എംബിഎ മൂന്നാം സെമസ്റ്റർ ഉത്തര കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗസ്റ്റ്അധ്യാപകൻ. ജനുവരി 13-ാംതീയതി രാത്രി 71 ഉത്തരക്കടലാസുകളുമായി താൻ ബൈക്കിൽ യാത്രചെയ്യുമ്പോഴായിരുന്നു ഉത്തരക്കടലാസുകൾ നഷ്ടമായതെന്ന് അധ്യാപകൻ പറഞ്ഞു. ഉത്തരക്കടലാസ് മൂല്യ നിർണ്ണയം പാറ്റേൺ അറിയാൻ തിരുവനന്തപുരം വന്നതായിരുന്നു. ആദ്യമായാണ് താൻ ഉത്തരക്കടലാണ് മൂല്യനിർണയം നടത്തുന്നത്.
ആലത്തൂർ എത്തിയപ്പോഴാണ് ഉത്തര കടലാസുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തിരികെ ആ 12 കിലോമീറ്റർ പോയി പരിശോധന നടത്തിയെങ്കിലും ഉത്തരക്കടലാസുകൾ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പാലക്കാട് നോർത്ത് പൊലീസിൽ പരാതി നൽകിയെന്നും യൂണിവേഴ്സിറ്റിയിൽ എത്തി വിശദീകരിച്ചുവെന്നും ഗസ്റ്റ് അധ്യാപകൻ പ്രമോദ് പറഞ്ഞു.