അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന് ഷെറിന് എബ്രഹാമിന് വിട നല്കാന് കേരളം. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ തന്നെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ അഞ്ചാം തീയതി കോട്ടയം ചിങ്ങവനത്തെ അപകടത്തില്‍ പരുക്കേറ്റ ആലിന് വെള്ളിയാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.












