കേന്ദ്രസർക്കാരോ സെൻസർ ബോർഡോ നിരോധിക്കാത്ത ഒരു സിനിമ, ഹോട്ട്സ്റ്റാറിൽ ഇപ്പോഴുമുള്ള സിനിമ; 2023 – ൽ പുറത്തിറങ്ങിയ ‘ദ കേരള സ്റ്റോറി’ തങ്ങളുടെ കുട്ടികളെ ബോധവത്കരിക്കാൻ പ്രദർപ്പിക്കുമ്പോൾ അത് വിമർശിക്കുന്ന നേതാക്കന്മാർ മതേതര സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? ക്രൈസ്തവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ നിശബ്ദത പാലിക്കുകയും, പ്രതിരോധ സമയങ്ങളിൽ വേട്ടക്കാർക്കൊപ്പവും നിലകൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവണത പ്രീണന രാഷ്ട്രീയത്തിന്റെ ബാക്കിപത്രമായി കരുതേണ്ടിവരും.
‘ദ കേരള സ്റ്റോറി ‘ തറ സിനിമയാണ് എന്ന് പ്രസ്താവിച്ച ഗോവിന്ദനും ; പ്രദർശിപ്പിച്ചത് തെറ്റാണ് എന്ന് നിരീക്ഷിച്ച സതീശനും ഒരേ ഗൂഢലക്ഷ്യം.
വിവേകമുള്ള കേരള ജനത കേരളാ സ്റ്റോറി റിയൽ സ്റ്റോറി ആണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു നേതാക്കൻമാരെ. പ്രണയക്കെണികളെക്കുറിച്ച് ആദ്യകാലഘട്ടത്തിൽ തന്റെ അജഗണത്തിന് മുന്നറിയിപ്പ് നൽകിയ അഭി. മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ബോധ്യത്തിൽ അടിയുറച്ച് ; ദ കേരള സ്റ്റോറി ചലച്ചിത്രം പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision