ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ 34-ാം വാർഡിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബി. രാജീവിന് കേരള സീനിയർ ലീഡേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരള സീനിയർ ലീഡേഴ്സ് ഫോറം
സംസ്ഥാന പ്രസിഡൻ്റുകൂടിയാണ് ബി.രാജീവ്.
ഫോറത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം തെരുവുനായ ശല്യത്തിനെതിരെ
വാക്കത്തോൺ,വായനാക്കളരി തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾനടത്തിയതിന് പുറമേ,
ഏറ്റുമാനൂരിൻ്റ
വികസനത്തിന് അക്ഷീണം പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണ്
ബി. രാജീവെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്ര സമ്മേളനത്തിൽ കേരള സീനിയർ ലീഡേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി ഡോ. ജോർജ് ചക്കച്ചേരി, ട്രഷറർ കവിയൂർ ബാബു, എക്സിക്യൂട്ടീവ് അംഗം അഡ്വ. വി .ആർ . ബി . നായർ എന്നിവർ പങ്കെടുത്തു.
.












