കേരള സീനിയർ ലീഡേഴ്സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ
പുരസ്കാരത്തിന് രമേശ് ചെന്നിത്തല എംഎൽഎ അർഹനായി… രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയതിനാണ് 25000 രൂപ കാഷ് അവാർഡും പ്രശസ്തി പത്രവും നൽകുന്നത്.. മുതിർന്ന മാധ്യമപ്രവർത്തകരായ മാത്യു ശങ്കരത്തിൽ( കോട്ടയം), പി. എ അലക്സാണ്ടർ( എറണാകുളം), കെ എഫ് ജോർജ്( കോഴിക്കോട്) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
. രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് രമേശ് ചെന്നിത്തലയുടെ ജീവിതം പാഠപുസ്തകം ആണെന്ന് ജൂറി വിലയിരുത്തി
ഫെബ്രുവരി 7 ന് രാവിലെ 10ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ, കാഷ് അവാർഡും പുരസ്കാരവും നൽകുമെന്ന് സംസ്ഥാന പ്രസിഡണ്ട് ബി രാജീവ് അറിയിച്ചു












