നമ്പർ: പി.ആർ.(1)1083968/2025/ഗ.വി./58
തിരുവനന്തപുരം
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് 2025 മെയ് 8, 9 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12.00 നും പി.എസ്.സി. ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിലെ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 706/2023) തസ്തികയിലേക്ക് 2025 മെയ് 9 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
പ്രമാണപരിശോധന
ആരോഗ്യ വകുപ്പിൽ ഒറ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 526/2023) തസ്തികയിലേക്ക് പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 2025 മെയ് 8 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ 0471 2546364 എന്ന നമ്പറിൽ ബന്ധപ്പെടണം.
കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് (കാറ്റഗറി നമ്പർ 535/2023) തസ്തികയിലേക്ക് 2025 മെയ് 8, 13, 14, 15, 16, 19, 20 തീയതികളിൽ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്‌ചറർ ഇൻ മലയാളം (കാറ്റഗറി നമ്പർ 349/2022) തസ്തികയിലേക്ക് 2025 മെയ് 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ 0471 2546364 എന്ന നമ്പറിൽ ബന്ധപ്പെടണം.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്‌ചറർ ഇൻ ലൈഫ് സയൻസസ് (കാറ്റഗറി നമ്പർ 368/2022) തസ്‌തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ട വർക്ക് 2025 മെയ് 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
അർഹതാനിർണയപട്ടിക പ്രസിദ്ധീകരിച്ചു
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റൻഡർ (കാറ്റഗറി നമ്പർ 187/2024) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുള്ള അർഹതാനിർണയപട്ടിക പ്രസിദ്ധീകരിച്ചത് പി.എസ്.സി. വെബ്‌സൈറ്റിൽ ലഭിക്കും.
പ്രദീപ് ബി.എസ്.
പബ്ലിക് റിലേഷൻസ് ഓഫീസർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ