കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധിസമ്മേളനം കെ.ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.
ഏറ്റുമാനൂര്‍:സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെ സംവരണം പി.ജി.കോഴ്‌സുകളിലും എല്ലാ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകളിലും പ്രാവര്‍ത്തികമാക്കണമെന്ന്‌കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം
ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം കെ.ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് പി.കെ.സാബുഅധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്,നഗരസഭാചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ്മുഖ്യപ്രഭാഷണം നടത്തി.പി.വി.ഷാജിമോന്‍,സി.എം.മനോജ്പി.കെ.ജനാര്‍ദ്ദനന്‍തുടങ്ങിയവര്‍ പ്രസംഗിച്ചു.വനിതാവേദി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ലതികാ
രവിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് രജനി അനില്‍ അധ്യക്ഷതവഹിച്ചു.വനിതകള്‍ക്ക് തൊഴില്‍മേഖലയില്‍ സ്വാശ്രയത്വം നേടിയെടുക്കുന്നതിന് ഭരണകൂടങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാനജനറല്‍സെക്രട്ടറി ഓമനാകുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാപ്രസിഡന്റ് പി.കെ.സാബു,അര്‍ച്ചന മനു,ഉഷാകൃഷ്ണന്‍കുട്ടി,ശാലിനിജയേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision