പൊലീസിന്‍റെ സേവനങ്ങൾക്ക് ഓണ്‍‌ലൈനായി അപേക്ഷിക്കാനുള്ള ‘തുണ പോര്‍ട്ടലി’ല്‍ മൂന്ന് പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി

Date:

തിരുവനന്തപുരം: പൊലീസ് നൽകുന്ന വിവിധ സേവനങ്ങൾക്കായി ഓൺലൈൻ വഴി അപേക്ഷിക്കാനുളള തുണ പോർട്ടലിൽ മൂന്നു സൗകര്യങ്ങൾ കൂടി അധികമായി ഏർപ്പെടുത്തി. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർവഹിച്ചു. നഷ്ടപ്പെട്ടുപോയ സാധനങ്ങൾ സംബന്ധിച്ച് പൊലീസിനു വിവരം നൽകാനുളള സംവിധാനമാണ് അതിലൊന്ന്.  ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ അന്വേഷണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. തുടർ നടപടികൾ ഐ-കോപ്സ്’ എന്ന ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. അന്വേഷണത്തിൽ സാധനം കണ്ടുകിട്ടിയാൽ പരാതിക്കാരന് കൈമാറും. പരാതി പിൻവലിക്കപ്പെട്ടാൽ തുടർനടപടികൾ അവസാനിപ്പിക്കും.

സാധനം കണ്ടെത്താൻ സാധിക്കാത്തപക്ഷം അത് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷകന് നൽകും. ഓൺലൈനിൽ നൽകുന്ന പരാതിയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അതു പരിഹരിച്ച് വീണ്ടും സമർപ്പിക്കാനും സൗകര്യമുണ്ട്. പൊലീസിന്‍റെ ഔദ്യോഗിക മൊബൈൽ ആപ് ആയ പോൽ-ആപ്പി’ലും ഈ സംവിധാനം നിലവിൽ വന്നു.

ജാഥകൾ, സമരങ്ങൾ എന്നിവ നടത്തുന്ന സംഘടനകൾക്ക് അക്കാര്യം ജില്ലാ പൊലീസിനെയും സ്പെഷൽ ബ്രാഞ്ചിനെയും ഓൺലൈനായി അറിയിക്കാനുള്ള സംവിധാനവും തുണ പോർട്ടലിൽ ഏർപ്പെടുത്തി ജില്ലാ പൊലീസ് ആവശ്യമായ നിർദേശങ്ങളോടെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറും അപേക്ഷകൾക്ക് നിയമാനുസരണമുളള നോട്ടിസും നൽകും

തുണ പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷം മോട്ടർ വാഹന അപകടക്കേസുകളുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ പണമടച്ച് വാങ്ങാൻ ഇൻഷുറൻസ് കമ്പനികൾക്ക് അവസരം നൽകുന്ന സംവിധാനവും നിലവിൽ വന്നു ചികിത്സാ സർട്ടിഫിക്കറ്റ്, മുറിവ് സംബന്ധിച്ച സർട്ടിഫിക്കറ്റ്, വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി 13 തരം സർട്ടിഫിക്കറ്റുകളാണ് ഓരോ രേഖയ്ക്കും 100 രൂപ നൽകി ഇൻഷുറൻസ് കമ്പനികൾക്ക് ലഭ്യമാക്കുക.

ആക്സിഡന്റ് ജിഡി കോപ്പി, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി, പരാതി നൽകൽ എന്നിവ ഓൺലൈൻ ആയി നിർവഹിക്കാം. ഇവ ലഭിച്ചതായ രസീത് ഓൺലൈനായി തന്നെ ലഭിക്കും. ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനും എഫ്ഐആർ കോപ്പി ഡൗൺലോഡ് ചെയ്യാനും സാധിക്കും. അപേക്ഷകളുടെ നിലവിലെ അവസ്ഥ പോർട്ടിലൂടെയും എസ്എംഎസ് ആയും അറിയാൻ കഴിയും.


പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...