ആലപ്പുഴയിലേക്ക് ഇന്ന് വിലാപയാത്ര; സംസ്കാരം നാളെ
തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വസതിയിലാണ് വി എസിന്റെ മൃതദേഹം ഇപ്പോഴുള്ളത്. ഒമ്പത് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി
ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.