കേരള ലേബർ മൂവ്മെൻറ് കോട്ടയം സോണൽ മീറ്റിങ്ങ് 2025 ഏപ്രിൽ 08 ചൊവാഴ്ച രാവിലെ 10 .00 മണിക്ക് പാലാ അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെടുന്നു
പാലാ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വേത്താനത്ത് മീറ്റിങ്ങ് ഉത്ഘാടനം ചെയ്യും. കോട്ടയം സോണൽ ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരി അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയത്താഴത്ത് മുഖ്യപ്രഭാഷണവും രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം സ്വാഗതവും സോണൽ സെക്രട്ടറി കെ.ജെ.ജോസഫ് നന്ദിയും അർപ്പിക്കും.
സംസ്ഥന പ്രസിഡന്റ് ജോസ് മാത്യു, ജനറൽ സെക്രട്ടറി ഡിക്സൺ മനീക് എന്നിവർ ക്ലാസുകൾ നയിക്കും. പാലാ, കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല എന്നീ രൂപതകളിലെ KLM ഡയറക്ടർമാരും, KLM രൂപത പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ എന്നിവരും മേൽപ്പറഞ്ഞ രൂപതകളിലെ സംസ്ഥാന സമിതി അംഗങ്ങളും കൂടാതെ ഓരോ രൂപതയിൽ നിന്നും 5 വനിത പ്രതിനിധികളും സംബന്ധിക്കുന്നതാണ് പ്രസ്തുത മീറ്റിംഗ്.