പാലാ: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു.) പാലാ മേഖലാ കമ്മിറ്റി രൂപീകരിച്ചു. കെ.ജെ.യു. സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമതിയംഗം പി.വി. തമ്പി, ജില്ല സെക്രട്ടറി പി. ഷണ്മുഖം, കണ്‍വീനര്‍ സുമേഷ് വൈക്കം, തങ്കച്ചന്‍ പാലാ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് (വീക്ഷണം, പ്രസിഡന്റ്), അനില്‍ ജെ തയ്യിൽ (ട്രാവൻകൂർ ന്യൂസ്), അനില്‍ കുറിച്ചിത്താനം(സ്റ്റാർ വിഷൻ) , ഫാ. ജെയ്‌മോന്‍ ജോസഫ് (പാലാ വിഷൻ), ഗംഗ പി. രാജന്‍(ദൃശ്യ ടിവി) എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോസ് ചെറിയാന്‍ (മംഗളം, സെക്രട്ടറി), സുധീഷ് നെല്ലിക്കല്‍( ഡെയ്ലി മലയാളി ന്യൂസ്), സന്ധ്യ കെ.എസ്(ഐ ഫോർ യു), ദീപാ ഹരി( ദൃശ്യ ടിവി) എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും, തരുണ്‍ സെബാസ്റ്റ്യന്‍ ദൃശ്യടിവി (ട്രഷറര്‍), തോമസ് ആര്‍.വി. ജോസ് (കേരളാ സ്വീക്ക്സ്,ജില്ലാ കമ്മിറ്റി), തങ്കച്ചൻ പാലാ(കോട്ടയം മീഡിയ)എബി ജെ. ജോസ്(പാലാ ടൈംസ്), സാംജി പഴേപറമ്പില്‍( പൈക ന്യൂസ്) പ്രിന്‍സ് സാബു(ബി.എം. ടി വി എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു..















