ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് രാഹുൽ ഗാന്ധി. കേരളം ജയിക്കും യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാർ. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നു.
UDF ന്റെ ഓരോ സ്ഥാനാർത്ഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു. കേരളം തന്റെ വീട്. കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബം. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു.
പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.














