തേനീച്ച കൃഷി ഏറെ ആദായകരമാണന്നും കർഷകർക്കും കർഷക കൂട്ടായ്മകൾക്കും “കേരള ഗ്രോ ” എന്ന സർക്കാർ ബ്രാന്റിൽ വിപണന സാധ്യത ഉറപ്പാക്കുമെന്നും കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ഹൗസിങ്ങ് ബോർഡ് ചെയർമാനാകും വരെ താനൊരു ചെറുകിട തേനീച്ചകർഷകനായിരുന്നെന്നും 800 പെട്ടികളുള്ള ചെറുതേൻ കർഷകനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ അടുത്ത കാലത്ത് പരിചയപ്പെട്ടതായും ജില്ലാ പോലീസ് മേധാവിക്കുള്ളതിലും വരുമാനമുണ്ടാക്കാൻ തേനീച്ചകർഷകനായ സാധാരണ പോലീസുകാരന് സാധിക്കുന്നതായും മന്ത്രി പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ തേൻ അനുദിന ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ബ്രഡും ദോശയുമൊക്കെ തേൻ ചേർത്ത് കഴിക്കാൻ മലയാളി ശീലിക്കേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ അംഗീകാരത്തോടെ പാലായിൽ രൂപീകരിച്ച പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കർഷകരിൽ നിന്ന് തേൻ സംഭരിക്കുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലുകളുടെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പാലാ മുനിസിപ്പൽ ടൗൺഹാളിൽ വെച്ചു നടന്ന ചടങ്ങിൽ മാണി. സി കാപ്പൻ MLA അദ്ധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് MLA , മുനിസിപ്പൽ ചെയർ പേഴ്സൺ ജോസിൻ ബിനോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് , ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് , പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിജു തോമസ്, പി.എസ്.ഡബ്ലിയു. എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ഹരിതം കമ്പനി ചെയർമാൻ തോമസ് മണ്ട പത്തിൽ, എഫ്.പി.ഒ. ഡി വിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.വി.ജോർജ് പുരയിടം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website http://pala.vision