ന്യഡൽഹി: ഉയർന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ നേട്ടവുമായി കേരളം. കേന്ദപട്ടികയിൽ ഒമ്ബതാം സ്ഥാനമാണ് കേരളം നേടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക കൗൺസിലാണ് പട്ടിക പുറത്തിറക്കിയത്.
വളരെ ഉയർന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒമ്ബതാം സ്ഥാനത്തെത്തിയത്. കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും ലക്ഷദ്വീപുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഗോവയ്ക്കാണ് മൂന്നാം സ്ഥാനം. സിക്കിം, മിസോറാം, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ഛണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളാണ് നാല് മുതൽ എട്ട് വരെ സ്ഥാനങ്ങളിലുള്ളത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision