ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു

spot_img

Date:

കോട്ടയം :ലഹരി മാഫിയയുടെ നിയന്ത്രണത്തിൽ അടിമപ്പെട്ടു പോയ കേരളത്തെ മോചിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു

 കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് കെ. ഇ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

 സംസ്ഥാനത്ത്  മയക്കുമരുന്ന് വ്യാപാരം മാഫിയ സംഘങ്ങൾ ഏറ്റെടുക്കുകയും യുവതലമുറയെ മയക്കുമരുന്നിന് അടിമകളാക്കിയ സ്ഥിതിയിലേക്ക് വളർന്നു വരാൻ ഇടയായത് ഭരണ പരാജയത്തിന്റെ പ്രകടമായ തെളിവാണെന്ന് പിജെ ജോസഫ് കുറ്റപ്പെടുത്തി മയക്കുമരുന്ന്  വ്യാപനത്തോടൊപ്പം കേരളം എമ്പാടും പുതിയ ബാർ ലൈസൻസ് നൽകുവാനുള്ള തീരുമാനം ഏറ്റവും ജനദ്രോഹ നടപടിയാണ് മദ്യവും മയക്കുമരുന്നും കേരളം എമ്പാടും ഒഴുക്കിക്കൊണ്ട് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ഹീനമായ നടപടിയാണ് ഇടതുപക്ഷ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പിജെ ജോസഫ് ആരോപിച്ചു തെറ്റായ ഇത്തരം നടപടികളിൽ നിന്ന് ഇനിയെങ്കിലും സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു കേന്ദ്രസംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയെ പൂർണ്ണമായിഅവഗണിച്ച് കൊണ്ടിരിക്കുകയാണ് നെല്ല് സംവരണം പരാജയപ്പെട്ടതിന്റെ ദുരന്തങ്ങൾ  കുട്ടനാട് അപ്പർകുട്ടനാട് മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്നു സർക്കാർ നടപടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായിപി.ജെ ജോസഫ് വ്യക്തമാക്കി സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരള സംസ്ഥാനത്ത് വികസന സ്തംഭനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് പി. ജെ ജോസഫ് ചൂണ്ടിക്കാട്ടി ഇത്തരത്തിലുള്ള കേരളത്തിന്റെ വികസനത്തെ തകർക്കുകയും എല്ലാ രംഗത്തും പിന്നോട്ട് അടിക്കുകയും ചെയ്ത ഇടതുപക്ഷ ഭരണത്തിന് എതിരെ കേരള കോൺഗ്രസ് പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വീണ്ടും നേതൃത്വം നൽകുമെന്ന് പിജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ജയ്സൺ ജോസഫ് ഒഴികെയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് ചെയർമാൻ  പിജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഡ്വ പിസി തോമസ് എക്സ് എം. പി ആമുഖപ്രസംഗവും അഡ്വ മോൻസ് ജോസഫ് എംഎൽഎ വജ്ര ജൂബിലി സന്ദേശവും നൽകി അഡ്വ.ജോയ് എബ്രഹാം എക്സ് എം പി സംഘടന പ്രവർത്തന മാർഗരേഖ അവതരിപ്പിക്കുകയും അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി അഡ്വ തോമസ് ഉണ്ണിയാടൻ അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണവും  നടത്തി കേരള കോൺഗ്രസ് നേതാക്കളായ ഇ ജെ ആഗസ് തി  കെ എഫ് വർഗീസ് പ്രൊഫസർ ഗ്രേസമ്മ മാത്യു എം ടി എം പി ജോസഫ് ഐഎഎസ്, റെജി ചെറിയാൻ, മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, സന്തോഷ് കാവുകാട്ട് തുടങ്ങിയവർ പ്രസംഗിച്ചു

 കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 600 പാർട്ടി പ്രതിനിധികൾ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു പ്രസിഡിയം അംഗങ്ങളായ പോൾസൺ ജോസഫ്, ബിനു ചെങ്ങളം, ജോർജ് പുളിങ്കാട് എന്നിവരുടെ നേതൃത്വത്തില് വിവിധ വിഷയങ്ങളിൽ   മജു പുളിക്കൻ, പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, സി വി തോമസുകുട്ടി, ആന്റണി തുപ്പലനി, എബി പൊന്നാട്ട്, ജോസഫ് തോമസ്, മേരി സെബാസ്റ്റ്യൻ, സ്റ്റീഫൻ പാറവേലി, സിഡി വത്സപ്പൻ, ഏലിയാസ് സക്കറിയ, തോമസ് കുന്നപ്പിള്ളി, സാബു ഉഴുന്നാലി, ജോയ് ചെട്ടിശ്ശേരി, ജേക്കബ് കുര്യാക്കോസ്, എ കെ ജോസഫ്, സാബു പ്ലാത്തോട്ടം, മറിയാമ്മ ജോസഫ്, ടോമി ഡൊമിനിക്ക്, അജിത്ത് മുതിരമല, മൈക്കിൾ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു

 പോഷക സംഘടന ജില്ലാ പ്രസിഡണ്ടുമാരായ തങ്കമ്മ വർഗീസ്, ഷിജു പാറയിടുക്കിൽ, ജോസ് ജെയിംസ് നിലപ്പന, നോയൽ ലൂക്ക്, അജീഷ് വേലനിലം, പി സി പൈലോ, സാബു പീടിയേക്കൽ, കെ പി പോൾ,  അഡ്വ ടി വി സോണി, അനിൽ വി തയ്യിൽ, കുഞ്ഞ് കളപ്പുര തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related