ധനമന്ത്രി കെഎൻ ബാലഗോപാൽ 2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് വരുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടാനുള്ള തുറുപ്പുചീട്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സാന്പത്തിക വിദഗ്ധർ പറയുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി മറികടക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു.
ക്ഷേമ പെൻഷൻ വർധന, റബറിന്റെ താങ്ങുവില വർധന, ദാരിദ്ര്യ നിർമാർജന പദ്ധതികൾ എന്നിവയെല്ലാം ബജറ്റിലുണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കാലത്തെ ബജറ്റാണെങ്കിലും സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ആദ്യ ആറ് മാസങ്ങളിലേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കും.













