ഗ്രൂപ്പ് D-യിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയാണ് കൊമ്പന്മാരുടെ എതിരാളികൾ. ബാംബോളിമിലെ GMC അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 4:30 നാണ് മത്സരം. ആദ്യമായി നേർക്കുനേർ വരുമ്പോൾ, ടൂർണമെൻ്റിൽ വിജയകരമായ ഒരു തുടക്കത്തിൽ
കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. കോൾഡോ ഒബീറ്റ, ടിയാഗോ ആൽവസ്, ജുവാൻ റോഡ്രിഗസ് എന്നിവരടക്കമുള്ള പുതിയ വിദേശ സൈനിംഗുകളും, ഇന്ത്യൻ യുവതാര നിരയും ഉൾപ്പെട്ട പരിഷ്കരിച്ച സ്ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിന് എത്തിയിരിക്കുന്നത്. മുഖ്യ
പരിശീലകൻ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ, മികച്ച പ്രകടനത്തോടെ മൂന്ന് പോയിൻ്റ് നേടാനാണ് ടീം ലക്ഷ്യമിടുന്നത്.














