കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ
നെയ്റോബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് രാവിലെ തന്നെ നെയ്റോബിയിലേക്ക് റോഡുമാർഗ്ഗം എത്തിക്കും. ഇന്ത്യൻ
എംബസി ഉദ്യോഗസ്ഥരും, വേൾഡ് മലയാളി അസോസിയേഷൻ പ്രവർത്തകരും ഇത് സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്.