കോട്ടയം: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ കോട്ടയം അതിരൂപതാതല പ്രതിഭാസംഗമവും അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്ററൽ സെന്ററിൽ അതിരൂപത പ്രസിഡന്റ് ജോസ് എം ഇടശ്ശേരി അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.എസ്.എസ് അതിരൂപത ഡയറക്ടർ ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയിൽ, കെ സി എസ് എൽ ചെയർപേഴ്സൺ കുമാരി എൽസ ബെന്നി, എക്സിക്യൂട്ടീവ് മെമ്പർ ജിൻസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.സി.എസ്.എൽ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ കലാ സാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ സി എസ് എൽ വിശിഷ്ഠ അധ്യാപക സേവനത്തിനുള്ള അവാർഡ് അതിരൂപത വൈസ് ഡയറക്ടർ സിസ്റ്റർ വിമൽ എസ്.ജെ.സി അർഹയായി. അതിരൂപത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒ. എൽ. എൽ. എച്ച്. എസ് എസ്. ഉഴവൂർ ഒന്നാം സ്ഥാനം നേടി. യു പി വിഭാഗത്തിൽ സെന്റ് റോക്കിസ് അരീക്കര ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. അതിരൂപതയിലെ മികച്ച യൂണിറ്റായി ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് ആൻസ് ജി. എച്ച്. എസ്. എസ്. കോട്ടയവും യു പി വിഭാഗത്തിൽ സെന്റ് റോക്കിസ് അരീക്കരയും തിരഞ്ഞെടുക്കപ്പെട്ടു. പ്രിയപ്പെട്ട മുത്തച്ഛനും മുത്തശ്ശിക്കും കത്തെഴുതൽ മത്സരത്തിലും, അതിരൂപത കലോത്സവത്തിലും വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റ്ആൻസ് ജി. എച്ച്. എസ്. എസ്. കോട്ടയം, സെന്റ് റോക്കിസ് അരീക്കര, സെന്റ് അഗസ്റ്റിൻ കരിങ്കുന്നം, സെന്റ് മാത്യൂസ് കണ്ണങ്കര,സെന്റ് മൈക്കിൾസ് കടുത്തുരുത്തി, സെന്റ് തോമസ് ജി. എച്ച്. എസ് എസ്.പുന്നത്തുറ, സെന്റ് മർസെല്ലിനാസ് നട്ടാശ്ശേരി, സെന്റ് തോമസ് യു.പി. എസ്. കുറുമുള്ളൂർ എന്നീ സ്കൂളുകൾ കെ സി എസ് എൽ തൂലിക 2023 പുസ്തക രചന അവാർഡിന് അർഹരായി. അതിരൂപത കെ സി എസ് എൽ എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision