കൊച്ചി: കേരളത്തിലെ വിവിധ സന്യസ്ത സമൂഹങ്ങളുടെ കൂട്ടായ്മയായ ‘കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്’ (KCMS) പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതാദ്യമായി സന്യാസിനി. ദൈവദാസൻ മാർ ഇവാനിയോസ് സ്ഥാപിച്ച ക്രിസ്ത്വാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായ സി. ഡോ. ആർദ്ര SIC ആണ് കെസിഎംഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പാലാരിവട്ടം പിഒസിയിൽവെച്ചുനടന്ന കെസിബിസി – കെസിഎംഎസ് സംയുക്ത യോഗത്തിൽ വൈസ് പ്രസിഡന്റ് ആയി റവ. ഫാ. ഡോ. അഗസ്റ്റിൻ മുള്ളൂർ ഓസിഡിയും ഫാ. ജോസ് അയ്യങ്കനാൽ എംഎസ്‌ടി, ബ്ര. വർഗീസ് മഞ്ഞളി സിഎസ്‌ടി, സി. മരിയ ആന്റോ സിഎംസി, സി. ലിസി സിടിസി എന്നിവര്‍ പുതിയ കെസിഎംഎസ് എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
കേരളസഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരും സന്യസ്ത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരും യോഗത്തിൽ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിഎംഎസ് മുന്‍ പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ ജെക്കോബി എന്നിവർ പ്രസംഗിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision