പാലാ: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമൻസ് കമ്മീഷന്റെ കോട്ടയം സോണൽ മീറ്റിംഗ് നാളെ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. കോട്ടയം സോണിലെ 7 രൂപതകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സമ്മേളനത്തിൽ സംബന്ധിക്കും.
പാലാ രൂപത ഫാമിലി അപ്പോസ്തൊലേറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ സ്വാഗതം ആശംസിക്കും. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കും. കെ.സി.ബി.സി വിമൻസ് കമ്മീഷൻ ചെയർമാനും പാലക്കാട് രൂപതാദ്ധ്യക്ഷനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. കെ.സി.ബി.സി വിമൻസ് കമ്മീഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീമതി ജിബി ഗിവർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കും. കെ.സി.ബി.സി വിമൻസ് കമ്മീഷൻ സ്‌പിരിച്വൽ ഡയറക്‌ടർ റവ. ഫാ. ബിജു കല്ലിൻങ്കൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
രാവിലെ 9.30 ന് രജിസ്ട്രേഷൻ, തുടർന്ന് 10-ന് ‘സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ. അലക്സ് കാവുകാട്ട് ക്ലാസ്സ് നയിക്കും. പാലാ രൂപതയിലെ മാതൃവേദി അംഗങ്ങളായ മേരി കുട്ടി അഗസ്റ്റിൻ, ഷേർളി ചെറിയാൻ, സിജി ലൂക്ക്സൺ, സബീന സക്കറിയാസ്, മേഴ്സി മാണി, ലൗലി ബിനു, ഡയാന രാജു, ബിന്ദു ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.














