കൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ പ്രതിനിധി സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടത്തി. സിബിസിഐ വനിതാ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ നവ്യ ഉദ്ഘാടനം ചെയ്തു. റീജണൽ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ആനി ജോസഫ്, ഡോ. കെ.വി. റീത്താമ്മ, ലീന ജോർജ്, ലീലാമ്മ ബാബു, റോസക്കുട്ടി ഏബ്രഹാം, ലിൻസി രാജൻ, മീന റോബർട്ട് എന്നിവർ പ്രസംഗിച്ചു.

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങളെ സമ്മേളനം അപലപിച്ചു. ലഹരിവ്യാപനത്തിനെതിരേ ബോധവത്കരണ ക്ലാസുകൾ നടത്താനും കുടുംബങ്ങളിലെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് കുടുംബിനികൾക്ക് മാർഗ നിർദേശം നൽകാനും കേരള സഭാ നവീകരണ പ്രക്രിയയിൽ വനിതാ പ്രസ്ഥാനങ്ങളുടെ സജീവ ഭാഗഭാഗിത്വം ഉറപ്പാക്കാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ 24 രൂപതകളിലെ പ്രതിനിധികൾ പങ്കെടുത്തു.
