കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും.
ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് റവ. ഡോ. ആര്‍. ക്രിസ്തുദാസ്, ബിഷപ് റവ. ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തില്‍പറമ്പില്‍, മേജര്‍ രവി, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ പ്രസംഗിക്കും.യുവജന-കരിസ്മാറ്റിക്-ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലും, മേജര്‍ രവിയും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ലഹരിവിഷയത്തില്‍ നാടുനേരിടുന്ന ദുരന്ത സാഹചര്യങ്ങളും, പരിഹാര വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമാകും. കേരള കത്തോലിക്കാ സഭയുടെ 32 അതിരൂപത-രൂപതകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കുചേരും. സംസ്ഥാന ഭാരവാഹികളായ ആന്റണി ജേക്കബ് ചാവറ, വി.ഡി. രാജു, ബോണി സി.എക്‌സ്, അന്തോണിക്കുട്ടി ചെതലന്‍, സിബി ദാനിയേല്‍, റ്റോമി വെട്ടികാട്ട്, തോമസ് കോശി, അബ്രാഹം റ്റി.എസ്., എ.ജെ. ഡിക്രൂസ്, മേരി ദീപ്തി, റോയി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
മഹാസമ്മേളനത്തിന്റെ വിപുലമായ പരിപാടികളുടെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് (14.1.2025-ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയത്ത് ലൂര്‍ദ്ദ് പള്ളി ഹാളില്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. മോണ്‍. ജോസ് നവാസ്, കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ചാലക്കര, ഫാ. ഡിറ്റോ, ഫാ. ജോണി കുര്യാക്കോസ് (കരിസ്മാറ്റിക് വിംഗ്), ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ പ്രസംഗിക്കും.