കൊച്ചി: സഭയുടെ സാമൂഹിക സേവനപ്രവർത്തനങ്ങളും കാരുണ്യപ്രവൃത്തികളും ക്രിസ്തു സ്നേഹത്തിൻറെ മഹനീയമായ പ്രകാശനമാണെന്നു കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പാലാരിവട്ടം പിഒസിയിൽ കെസിബിസി കെസിഎംഎസ് സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ഊർജസ്വലതയോടെ അത്തരം സേവനപ്രവർത്തനങ്ങൾ തുടരണം. അത്തരം മാതൃകകളിലൂടെ വിശ്വാസി സമൂഹത്തിന് കരുത്ത് പകരണമെന്നും കർദിനാൾ ഓർമിപ്പിച്ചു.
കേരളസഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരും സന്യസ്ത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരും യോഗത്തിൽ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ ജെക്കോബി എന്നിവർ പ്രസംഗിച്ചു.
പിഒസി ബൈബിൾ പഴയനിയമത്തിന്റെ പരിഷ്കരിച്ച പതിപ്പ് കെസിബിസി പ്രസിഡൻറ്, സിബിസിഐ പ്രസിഡൻറ് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് നൽകി പ്രകാശനം ചെയ്തു. മൂന്നു ദിവസത്തെ കെസിബിസി വർഷകാലസമ്മേളനം ഇന്നലെ വൈകുന്നേരം പിഒസിയിൽ ആരംഭിച്ചു. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകളുണ്ടാകും. സമ്മേളനം നാളെ സമാപിക്കും.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision