കെ.സി.ബി.സി. മദ്യവിരുദ്ധസമിതി 24-ാമത് വാർഷികം

Date:

കെ.സി.ബി.സി.മദ്യവിരുദ്ധസമിതി 24-ാമത് വാർഷികം രജതജൂബിലി വർഷ ഉദ്ഘാടനം മാർച്ച് 25ന് കലൂരിൽ വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും

കൊച്ചി: കെ.സി.ബി.സിമദ്യവിരുദ്ധസമിതി എറണാകുളം – അങ്കമാലി അതിരൂപത യുടെ 24-ാമത് വാർഷികവും രജതജൂബിലി വർഷ ഉദ്ഘാടനവും മാർച്ച് 25ന് ശനിയാഴ്ച രാവിലെ 11ന് കലൂർ റിന്യൂവൽ സെന്ററിൽ കേരള നിയമസഭാ മുൻ സ്പീക്കർ വി.എം.സുധീരൻ നിർവഹിക്കും.

രാവിലെ 10 മുതൽ 11 വരെ “ലഹരിയാസക്തിയും വിമുക്തിയും” എന്ന വിഷയത്തിൽ അഡിക്ഷൻ കൗൺസിലർ ഷിബിൻ ഷാജി വർഗ്ഗീസ് സെമിനാർ നയിക്കും. രാവിലെ 11-ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അതിരൂപതാ പ്രസിഡന്റും സംസ്ഥാന വക്താവുമായ അഡ്വ. ചാർളി പോൾ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ വികാരി ജനറാൾ റൈറ്റ് റവ.ഡോ.മോൺ ആന്റണി പെരുമായന്റെ മുഖ്യസന്ദേശം നൽകും. അതിരൂപതാ ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, കെ.എ.പൗലോസ്, ജോൺസൺ പാട്ടത്തിൽ, എം.പി.ജോസി. തുടങ്ങിയവർ പ്രസംഗിക്കും.

മികച്ച മദ്യവിരുദ്ധ പ്രവർത്തകനായി തെരഞ്ഞെടുക്കപ്പെട്ട ജോണി പിടിയത്ത് (ഉദയംപേരൂർ), ലഹരി വിരുദ്ധ സേനാനികളായ ഷൈബി പാപ്പച്ചൻ, (മഞ്ഞ), തോമസ് മറ്റപ്പിള്ളി (കാലടി), ജോസ് പടയാട്ടി (അങ്കമാലി) എം.ഡി.ലോനപ്പൻ (നടുത്തുരുത്ത്), കെ.വി.ഷാ (പുല്ലുവഴി) എന്നിവർക്ക് അവാർഡുകൾ നൽകും. മുൻ ഡയറക്ടർമാരായ ഫാ.പോൾ കാരാച്ചിറ, ഫാ. ജോൺ ഐനിയാടൻ, ഫാ.പോൾ ചുള്ളി, ഫാ.തോമസ് മങ്ങാട്ട് എന്നിവരെ ആദരിക്കും. രജതജൂബിലി വർഷ പരിപാടികളുടെ കർമ്മപദ്ധതി യോഗത്തിൽ അവതിപ്പിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...