കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത് (26.02.25 ബുധന്‍)

spot_img
spot_img

Date:

spot_img
spot_img

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 26-ാം സംസ്ഥാന സമ്മേളനം നാളെ (26.02.2025 ബുധന്‍) കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോനാ ഹാളില്‍ നടക്കും. രാവിലെ 10 ന് മേജര്‍ രവിയും 11 ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലും മദ്യ-ലഹരി സംബന്ധിച്ച വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. 12.15 ന് തിരുഹൃദയ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനികളുടെ ലഹരി വിരുദ്ധ യൂത്ത് കോര്‍ണര്‍.

ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് ക്രിസ്തുദാസ് ആര്‍., ബിഷപ് ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തിപ്പറമ്പില്‍, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, ഫാ. ജോണ്‍ വടക്കേക്കളം എന്നിവര്‍ പ്രസംഗിക്കും.

കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ 32 അതിരൂപതാ-രൂപതകളില്‍ നിന്നായി മദ്യവിരുദ്ധ പ്രവര്‍ത്തകരും ആതുരശുശ്രൂഷാ പ്രവര്‍ത്തകരും യുവജനങ്ങളും സമ്മേളനത്തില്‍ പങ്കാളികളാകും.

പാലക്കാട്ടെ ബ്രൂവറി-ഡിസ്റ്റിലറി വിവാദവും, മെട്രോ സ്റ്റേഷനുകളിലെ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍, കള്ളുഷാപ്പുകളുടെ ദൂരം കുറയ്ക്കല്‍ തുടങ്ങിയ വിവാദങ്ങളും ജ്വലിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവും ബിഷപ്പുമാരും പങ്കെടുക്കുന്ന ഈ സമ്മേളനത്തിന് പ്രാധാന്യമര്‍ഹിക്കുന്നു.
ആന്റണി ജേക്കബ് ചാവറ, വി.ഡി. രാജു, ബോണി സി.എക്‌സ്., അന്തോണിക്കുട്ടി ചെതലന്‍, എ.ജെ. ഡിക്രൂസ്, റോയി ജോസ്, സിബി ഡാനിയേല്‍, ടോമി വെട്ടിക്കാട്ട്, തോമസ് കോശി, കെ.പി. മാത്യു, മേരി ദീപ്തി, എബ്രഹാം റ്റി.എസ്. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ജോസ്‌മോന്‍ പുഴക്കരോട്ട് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related