കൊച്ചി : മദ്യം കൊടുത്ത് മനുഷ്യനെ ബോധം കെടുത്തി മനുഷ്യനല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. പാലാരിവട്ടം പി.ഓ സി യിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയുടെ രജത ജൂബിലിയും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ .
മനുഷ്യനെ കൊലക്ക് കൊടുത്തുള്ള വരുമാനം കൊണ്ടാണ് വികസനമെന്നത് എത്രയോ വികലമായ നയമാണ് . മദ്യം വിറ്റ പണം കൊണ്ട് നാട് ഭരിക്കുന്നത് അധാർമ്മികമാണ്. അച്ഛൻ സ്വന്തം കുഞ്ഞിനെ കൊല്ലുന്നു. ഭാര്യയെ വെട്ടി നുറുക്കി ഭർത്താവ് മൃഗത്തിന് ഭക്ഷണമായി നല്കുന്നു. സുബോധം കേരളീയർക്ക് നഷ്ടമാവുകയാണ്. 25,000 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്ത വാർത്ത വായിക്കുമ്പോൾ അത് നമ്മുടെ മക്കൾക്ക് നല്കാൻ കൊണ്ടുവന്നതാണെന്നോർക്കണം അടുത്ത തലമുറ അന്യംനിന്ന് പോവുകയാണ് പാഴ് ജന്മങ്ങളായി മാറുകയാണ്. ഒരിടത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണം നടക്കുമ്പോൾ മറുവശത്ത് ലഹരിയുടെ വ്യാപകമായ കുത്തൊഴുക്കാണ് നടക്കുന്നത്. ഇവ അവസാനിപ്പിച്ചേ തീരു . മക്കളെ മരണത്തിലേക്ക് തള്ളിവിടാൻ ഞങ്ങളില്ലെന്ന നിലപാട് എല്ലാ കേരളീയരും സ്വീകരിക്കണം. സമൂഹത്തെ വീണ്ടെടുക്കാൻ തയ്യാറാവണം കർദ്ദിനാൾ തുടർന്നു പറഞ്ഞു.
യോഗത്തിൽ സംസ്ഥാന ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷനായിരുന്നു. മാത്യു കുഴൽ നാടൻ എം.എൽ.എ മുഖ്യ സന്ദേശം നല്കി.കെ.സി ബി സി ഡപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് പാലക്കാപ്പിള്ളി, മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സി എക്സ് ബോണി, ജെസി ഷാജി, കെ. അന്തോണിക്കുട്ടി, തോമസ്കുട്ടി മണക്കുന്നേൽ, സിബി ഡാനിയേൽ , തങ്കച്ചൻ കൊല്ലക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
മികച്ച രൂപതകൾക്കുള്ള ഒന്നും രണ്ടും മൂന്നും അവാർഡുകൾ യഥാക്രമം ഇരിഞ്ഞാലക്കുട, തൃശ്ശൂർ ,
എറണാകുളം – അങ്കമാലി എന്നീ രൂപതകൾ ഏറ്റുവാങ്ങി . മികച്ച മദ്യ വിരുദ്ധ പ്രവർത്തകനുള്ള ബിഷപ് മത്തായി മാക്കിൽ പുരസ്ക്കാരം വരാപ്പുഴ അതിരൂപതാ അംഗം കെ.വി ക്ലീറ്റസിന് കർദ്ദിനാൾ നല്കി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision