കാവുംകണ്ടം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ കുടുംബ കൂട്ടായ്മയുടെയും വിവിധ ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജനുവരി 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാരിഷ് ഹാളിൽ വച്ച് ഏകദിന സെമിനാർ നടത്തുന്നു. മാതാപിതാക്കളെയും മക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പേരെന്റിംഗ് ഓറിയന്റേഷൻ ക്ലാസിന് ശ്രീ. ജിജോ ചിറ്റടിയിൽ നേതൃത്വം നൽകും.
ഇക്കാലഘട്ടത്തിൽ കുടുംബങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികൾ, പ്രതിസന്ധികൾ, കുട്ടികളുടെ പഠനം,യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവ സംബന്ധിച്ച് സെമിനാറിൽ ചർച്ച ചെയ്യും. വികാരി ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ജോസ്ന ജോസ് പുത്തൻപറമ്പിൽ, ഡേവീസ് കല്ലറക്കൽ, ജോജോ പടിഞ്ഞാറയിൽ, സൗമ്യാ സെനീഷ് മനപ്പുറത്ത്, സിജു കോഴിക്കോട്ട്, ബിൻസി ഞള്ളായിൽ, അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.