കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ ഡിസിഎംഎസ് കുടുംബ സംഗമവും വാർഷിക സമ്മേളനവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ലൈജു ജോസഫ് താന്നിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി എം എസ് പാലാ രൂപത ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സാലി സെബാസ്റ്റ്യൻ പാതിരിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പാലാ രൂപതാ പ്രസിഡന്റ് ബിനോയി അമ്പലത്തട്ടേൽ മുഖ്യ പ്രഭാഷണം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. സിന്ധു രവി കരിഞ്ഞാങ്കൽ, മധു നിരപ്പേൽ, ഡിനിൽ പാതിരിയിൽ, ബീന ഇമ്മാനുവേൽ കടയിൽപുത്തൻവീട് തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് ജോസ് രാഗാദ്രി ക്ലാസ് നയിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിഷയം കരസ്ഥമാക്കിയ അനൂജ ജോസഫ് വട്ടപ്പാറക്കൽ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അൻസു സിബി ഇല്ലിക്കൽ എന്നിവർക്ക് രൂപത ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് ഉപഹാരം നൽകി ആദരിച്ചു. സമ്മേളനത്തിൽ ജിത്തുമോൻ ജോസഫ് കുന്നുംപുറത്ത്, സണ്ണി പുളിക്കൽ എന്നിവരെ ഭാഗ്യശാലികളായി തിരഞ്ഞെടുത്ത് സമ്മാനം നൽകി. ഇതോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങൾ നടത്തി. മത്സര വിജയികൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. തുടർന്ന് എല്ലാവർക്കും സ്നേഹവിരുന്ന് നൽകി. ലൈജു ജോസഫ് താന്നിക്കൽ, സിജുമോൻ കരിഞ്ഞാങ്കൽ, സാലി പാതിരിയിൽ, ടിന്റു ഷിബു പുളിക്കൽ, ബീന കടയിൽപുത്തൻവീട്, ജോഷി കുമ്മേനിയിൽ, ബെന്നി നിരപ്പേൽ, ജിത്തുമോൻ കുന്നുംപുറത്ത്, ബിന്ദു കൊണ്ടൂർ,ജിൻസി കുമ്മേനിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കാവുംകണ്ടം ഇടവകയിൽ ഡിസിഎംഎസ് കുടുംബ സംഗമവും വാർഷിക സമ്മേളനവും നടത്തി
Date: