ഏറ്റുമാനൂർ: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കാനനപാത വഴി ദർശനത്തിനെത്തുന്ന ഭക്തരുടെ ദുരിതങ്ങൾക്ക് പരിഹാരമായി തിരുപ്പതി മോഡൽ പരിഷ്കാരം നടപ്പാക്കണമെന്ന് കട്ടച്ചിറ ശ്രീ ഭദ്രകാളി കാവ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും അയ്യപ്പഭക്തരും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ഒരു മാസം മുമ്പ് ദേവസ്വം മന്ത്രി വി എൻ വാസവന് നൽകിയ പരാതി
ഫയലിൽ സ്വീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻിന് കൈമാറിയതായി മറുപടി ലഭിച്ചു എന്നും ഭാരവാഹികൾ പറഞ്ഞു.
എരുമേലിയിൽ നിന്നും കാനനപാതയിലൂടെ യാത്ര തിരിച്ച് കാളകെട്ടി , അഴുത,കല്ലിടാംകുന്ന്,
മൂക്കുഴിക്ഷേത്രം,കോട്ടമല വലിയാനവട്ടം ചെറിയാന് വട്ടം താണ്ടി 50 കിലോമീറ്റർ കാൽ നടയാത്രയായി സഞ്ചരിച്ചാണ് ദർശനത്തിനെത്തുന്നത്. മരക്കൂട്ടത്തിലെത്തി കഴിയുമ്പോൾ പഴയ ശരംകുത്തിവഴി തിരിച്ചുവിടുകയും സന്നിധാനത്തിലെത്തുമ്പോൾ നട അടക്കുന്ന സാഹചര്യവുമാണുള്ളത്. കുട്ടികളും പ്രായമായവരും വീണ്ടും അഞ്ച് മണിക്ക് നടതുറക്കുന്നത് വരെ ക്യൂവിൽ തുടരുവാൻ
സാധിക്കാതെ മാലയൂരി തിരിച്ചു പോകുന്ന കാഴ്ച വേദനാജനകമാണ്.
വലിയ നടപ്പന്തലിൽ സ്പെഷ്യൽ ക്യൂ അനുവദിക്കുക, മുക്കുഴി ദേവിക്ഷേത്രത്തിലെ ചെക്ക് പോസ്റ്റിൽ നിന്നും എൻട്രി പാസ് അനുവദിക്കുക, മരക്കൂട്ടത്തിലെത്തുന്ന ഭക്തരെ സ്വാമി അയ്യപ്പൻ റോഡിലൂടെ
സന്നിധാനത്തേക്ക് കടത്തിവിടുക തുടങ്ങിയ
അവശ്യങ്ങളും പരിഗണിക്കണം.
ശ്രീ ഭദ്രകാളി കാവ് ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് പി.കെ. വിനോദ്, മുഖ്യ രക്ഷാധികാരി കെ.കെ. കൃഷ്ണൻകുട്ടി, രാജു രാജ്ഭവൻ, കെ.സി. സാബു, മോഹനൻമടത്തേട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision