ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ മൊഴി നൽകുന്നതിനായി തമിഴക വെട്രി കഴകം നേതാവ് വിജയ് ഇന്ന് ഹാജരാകും. കേസിൽ സാക്ഷിയായാണ് വിജയ്‌യെ ഉൾപ്പെടുത്തിയിരിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനായി അദ്ദേഹം
പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ടു. ചോദ്യം ചെയ്യൽ സിബിഐ ആസ്ഥാനത്ത്
ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വെച്ചാകും വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുക.
ദുരന്ത സമയത്തെ സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും സിബിഐ അദ്ദേഹത്തോട് വിശദീകരണം തേടും.













