കാരുണ്യ ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോൽദാനവും നടത്തി

Date:

മാനന്തവാടി: മധ്യപൂർവ ദേശത്ത് രൂപീകരിക്കപ്പെട്ട ആദ്യ ഔദ്യോഗിക സീറോമലബാർ അൽമായ മുന്നേറ്റമായ കുവൈറ്റ് സീറോമലബാർ കൾച്ചറൽ അസോസിയേഷൻ, എസ്.എം.സി.എ യുടെ പൂർണ സാമ്പത്തിക സഹായത്തോടെ രജത ജൂബിലി സ്മാരകമായി വിവിധ രൂപതകളിൽ നടപ്പാക്കുന്ന കാരുണ്യ ഭവന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ രണ്ടു ഭവനങ്ങളുടെ വെഞ്ചരിപ്പ് കർമ്മവും താക്കോൽദാനവും രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം ജനുവരി 29-ാം തീയതി നിർവഹിച്ചു.

ചൂണ്ടക്കര സെന്റ് ജോസഫ്, വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഇടവകകളിലായി നിർമ്മിച്ച ഭവനങ്ങളുടെ വെഞ്ചരിപ്പ് – താക്കോൽദാന കർമ്മങ്ങളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. പോൾ കൂട്ടാല, അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ, ഇടവക വികാരിമാരായ ഫാ. പോൾ വാഴപ്പിള്ളി, ഫാ. ജോയ് പുല്ലാംകുന്നേൽ, SMCA പ്രതിനിധികളായി സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ ശ്രീ. ജേക്കബ് ജോർജ് പൈനാടത്ത്, മുൻ സെൻട്രൽ ട്രഷറർ ശ്രീ. വിൽസൺ ദേവസി വടക്കേടത്ത്, ശ്രീമതി ലില്ലി ജേക്കബ് പൈനാടത്ത്, ഇടവക കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായിത്തന്നെ, താമരശ്ശേരി രൂപത പുല്ലൂരാംപാറ സെന്റ് ജോസഫ് ഇടവക സെന്റ് വിൻസന്റ് ഡീ പോൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്ന മറ്റു രണ്ടു ഭവനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നതായും മാനന്തവാടി രൂപതയിലെ മൂന്നാമത്തേതും ഒന്നാം ഘട്ടത്തിലെ അഞ്ചാമത്തേതുമായ ഭവനത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എസ്. എം. സി. എ. പ്രസിഡണ്ട് സാൻസിലാൽ ചക്യത്ത്, ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത, സെൻട്രൽ ട്രഷറർ ജോസ് മത്തായി പൊക്കാളിപ്പടവിൽ, സോഷ്യൽ വെൽഫെയർ കൺവീനർ ബെന്നി ചെരപ്പറമ്പൻ എന്നിവർ അറിയിച്ചു.

നാളിതുവരെ, ഇന്ത്യയിലെ വിവിധ സീറോ മലബാർ രൂപതകളിലായി 637 ഭവനങ്ങൾ കുവൈറ്റ് സീറോമലബാർ കൾച്ചറൽ അസോസിയേഷൻ നിർധനർക്കായി നിർമ്മിച്ചു നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...