പാലാ : കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയ്ക്കും കർഷക ദ്രോഹനയത്തിനും വനം വകുപ്പിൻ്റെ പ്രതികാര നടപടികളിലും പ്രതിഷേധിച്ചു കൊണ്ട് കേരളാ കോൺഗ്രസ് (എം) പാർടിയുടെ കർഷക വിഭാഗമായ കർഷക യൂണിയൻ (എം) തിരുവനന്തപുരത്ത് കർഷക സുരക്ഷാസമരം സംഘടിപ്പിക്കുകയാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മലയോരങ്ങളിലെ കർഷക ജനതയ്ക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നതിന് കാരണമാകുന്ന വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുതകും വിധം കാടിറങ്ങുന്ന വന്യമൃഗങ്ങളെയും ഹിംസ്രജന്തുക്കളെയും വേട്ടയാടുവാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവകാശം പൊതുജനങ്ങൾക്കും ലഭ്യമാകുന്ന പുതിയ നിയമം നടപ്പിലാക്കുക, വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ തുടരുന്ന മനുഷത്വ രഹിതമായ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക യൂണിയൻ (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ ബുധനാഴ്ച രാവിലെ പത്തരയ്ക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രതിഷേധ മാർച്ചും തുടർന്ന് ഏജിസ് ഓഫീസ് പടിക്കൽ മലയോര കർഷകന്റെ ജീവിത സ്വപ്നങ്ങളുടെ ശവപ്പെട്ടിയുമായി കർഷകകൂട്ട ധർണയും സംഘടിപ്പിക്കുകയാണ്. സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംകോട് നയിക്കുന്ന പ്രസ്തുത സമര പരിപാടിയിൽ കേരളാ കോൺഗ്രസ് (എം) പാർടിയുടയും കർഷക യൂണിയൻ (എം) സംസ്ഥാന കമ്മറ്റിയുടെയും നേതാക്കൾ പ്രസംഗിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular