വോട്ട് ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ശകുൻ റാണി രണ്ട് തവണ വോട്ട് ചെയ്തെന്ന ആരോപണത്തിന് തെളിവെന്തെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ. രാഹുൽ തെളിവുകൾ ഹാജരാക്കണമെന്നും നോട്ടിസിൽ. ഡിജിറ്റൽ വോട്ടർ റോൾ
ആർക്കും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. ശകുന്‍ റാണിയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്നും രണ്ടിടത്ത് വോട്ട് ചെയ്തതായുമാണ് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നത്.
ഇതിന് തെളിവ് പുറത്തുവിട്ടുകൊണ്ടായിരുന്നു രാഹൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്. തുടര്‍ നടപടികള്‍ക്കായി തെളിവുകള്‍ ഹാജരാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസില്‍ പറയുന്നത്. പുറത്തുവിട്ടത് കമ്മിഷന്റെ രേഖയല്ലെന്നും കര്‍ണാടക ചീഫ് ചീഫ് ഇലക്ടറൽ ഓഫീസർ പറയുന്നു.













