കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

Date:

കൊച്ചി: കർണ്ണാടകയിൽ ബിജെപി മന്ത്രിസഭ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ പുതിയ സർക്കാർ എടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇതിനകം നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങളിൽ കൂടുതൽ ദുരുപയോഗിക്കപ്പെടാൻ ഇടയുള്ള വ്യവസ്ഥകൾ കർണ്ണാടകയിലെ നിയമത്തിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു എന്നുള്ളതാണ് വാസ്തവം. കർണ്ണാടകയിൽ ഉൾപ്പെടെ പ്രസ്തുത നിയമം നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമത്തിലെ വിവിധ വകുപ്പുകൾ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഒട്ടനവധി വ്യാജ പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായിട്ടുണ്ടെന്നു ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടാനും വൈദികരെയും സന്യസ്തരെയും കയ്യേറ്റം ചെയ്യാനും ചിലർ ഈ നിയമത്തെ മറയാക്കിയിട്ടുള്ള ഒട്ടേറെ സന്ദർഭങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നതോടൊപ്പം, ഒട്ടേറെ നിരപരാധികളെ കേസുകളിൽ അകപ്പെടുത്താനും കാരണമായിരിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ ഹിന്ദുത്വ വർഗ്ഗീയ സംഘടനകൾ തങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്കുവേണ്ടി വ്യാപകമായി ദുരുപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് വ്യക്തമാണ്. ഇത്തരമുള്ള കരിനിയമങ്ങൾ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. ഇന്ത്യയിലെ മതേതര സമൂഹത്തിന്റെ സുസ്ഥിതിയും ഭാവിയും സമുദായങ്ങൾ തമ്മിലുള്ള ഐക്യം പരിപോഷിപ്പിക്കേണ്ടതും കണക്കിലെടുത്ത് മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കാൻ മറ്റു സർക്കാരുകളും തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ജാനുയേരിയസ്

വിശുദ്ധ ജാനുയേരിയസ് നേപ്പിൾസിൽ ജനിച്ചു. ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...