കാർഗിൽ വിജയ ദിനം: “ദ് ലൈഫ് ഓഫ് എ സോൾജിയർ” നാടകം അവതരിപ്പിച്ചു പാലാ സെന്റ് കോളേജിലെ NCC നാവിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിനം സമുചിതമായി ആചരിച്ചു. കാർഗിൽ യുദ്ധത്തിൽ വീര മൃത്യു വരിച്ച ജവാൻ മാരുടെ സ്മരണ പുതുക്കാനായി കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച നാടകം വിദ്യാർഥികൾക്കും, അധ്യാപകർക്കും വേറിട്ട അനുഭവമായി.നാടകത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഉദ്ഘാടന യോഗം പാലാ ട്രാഫിക്ക് SI ശ്രീ.രാജു ഉദ്ഘാടനം ചെയ്തു. സൈനികരുടെ സേവനത്തെപ്പറ്റി സംസാരിച്ച അദ്ദേഹം പരിപാടിക്ക് നേതൃത്വം നൽകിയ NCC നാവിക വിഭാഗത്തെ അഭിനന്ദിക്കുകയും ചെയ്തു. നാവിക വിഭാഗം CTO ഡോ.അനീഷ് സിറിയക്ക് സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ ഡോ. ഡേവിസ് സേവ്യർ,ശ്രീ. ജോജി അലക്സ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.5 K കേരളാ നേവൽ യൂണിറ്റ് PI സ്റ്റാഫ് CPO ഷെബിൻ കുര്യാക്കോസ് ചടങ്ങിന് ആശംസകൾ നേർന്നു. തുടർന്ന് ക്യാമ്പസിൽ നേവൽ വിങ് കേഡറ്റുകൾ സൈനികരുടെ ജീവിതത്തെ പറ്റി നാടകം സംഘടിപ്പിച്ചു. വിവിധ വേഷങ്ങൾ കേഡറ്റുകൾ തന്നെ കൈകാര്യം ചെയ്ത നാടകത്തിന് വലിയ സ്വീകാര്യതായാണ് കലാലയത്തിൽ നിന്ന് ലഭിച്ചത്. സൈനികർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത നാടകമാണ് കേഡറ്റുകൾ അവതരിപ്പിച്ചത്.നേവൽ വിംങ് കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി,പെറ്റി ഓഫീസർ കേഡറ്റുമാരായ അഭിജിത്ത് പി JB അനിൽ,നിഖിൽ ജോഷി, വിശാൽ, കേഡറ്റുമാരായ ഭരത്,ശരത്ത് R എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കാർഗിൽ വിജയ ദിനം: “ദ് ലൈഫ് ഓഫ് എ സോൾജിയർ” നാടകം അവതരിപ്പിച്ചു
Date: