2023 ജൂൺ മാസം 28, 29 തീയതികളിൽ ഫ്രാൻസിസ് പാപ്പായുടെ സമാധാന ആഹ്വാനവുമായി പ്രത്യേക ദൂതൻ കർദിനാൾ മാരിയോ സൂപ്പി റഷ്യയിലെ മോസ്‌കോ സന്ദർശിക്കും.
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ തുടക്കം മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾക്കും, അഭയാർഥികളായി കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള നടപടികൾക്കും മുൻകൈ വഹിച്ച ആത്മീയ നേതാവും, രാഷ്ട്രത്തലവനുമാണ് ഫ്രാൻസിസ് പാപ്പാ. സമാധാനം പുനഃസ്ഥാപിക്കുവാനും, രാഷ്ട്രത്തലവന്മാരുടെ മാനസാന്തരത്തിനും നിരവധി പ്രാർത്ഥനായജ്ഞങ്ങൾക്കും പാപ്പാ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇപ്രകാരം തന്റെ സമാധാനപ്രക്രിയകൾക്കായി പാപ്പാ പ്രത്യേകമായി തിരഞ്ഞെടുത്ത വ്യക്തിയാണ് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ബൊളോഞ്ഞ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദിനാൾ മാരിയോ സൂപ്പി.പാപ്പായുടെ പ്രതീക്ഷ നിറഞ്ഞ ഈ നിയോഗം സ്വീകരിച്ച ഉടൻ തന്നെ ജൂൺ മാസം അഞ്ചാം തീയതി കർദിനാൾ ഉക്രൈനിലേക്ക് തിരിക്കുകയും,നേതാക്കന്മാരുമായി പല ചർച്ചകൾ നടത്തുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision