കോട്ടയം : കെ – റെയിലുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചയായിരിക്കുന്ന ബഫര്‍സോണ്‍ മേഖലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍.

കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കൊച്ചുപുരയ്ക്കല്‍ ജിമ്മി മാത്യുവിനെയാണ് വീടിന്റെ മുകളിലേക്ക് നിര്‍മാണം നടത്താന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്. കെ- റെയില്‍ സര്‍വേയില്‍പ്പെട്ട ഭൂമിയാണ് എന്ന വാദമാണ് ഇതിന് കാരണമായി പറയുന്നത്.
പത്ത് മീറ്റര്‍ മാത്രമാണ് ബഫര്‍സോണെന്നും അഞ്ചുമീറ്ററിന് അപ്പുറത്തേക്ക് നിര്‍മാണത്തിന് തടസ്സമുണ്ടാവില്ലെന്നും കെ-റെയിലും സര്‍ക്കാരും വാദിക്കുമ്പോഴാണ് 70 മീറ്റര്‍ അപ്പുറത്തുള്ള വീടിന് പോലും നിര്‍മാണ അനുമതി നല്‍കാത്തത്.