പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച് സംഘടിപ്പിച്ച സീപ്പ് സൂപ്പർ ലീഗ് 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ജനുവരി 4-ന് കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നടന്നു. ഇന്ത്യൻ എ ടീം അംഗവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബി ലീഗ് ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലയിൽ അധ്യക്ഷത വഹിച്ചു.
രാജ്യസഭാ എം.പി. ജോസ് കെ. മാണി ലീഗിന്റെ ഔദ്യോഗിക മാച്ച് ബോൾ പ്രകാശനം നിർവഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, മെമ്പർ ഉഷാ രാജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കടനാടിനെ
ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി
സെന്റ് ജോൺസ് ഹൈസ്കൂൾ, കാഞ്ഞിരത്താനം ആദ്യ വിജയം നേടി. ലീഗിലെ അടുത്ത മത്സരം ചെവാഴ്ച കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയർ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കടനാടിനെ നേരിടും.
“Say No to Drugs, Yes to Sports” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച സീപ് സൂപ്പർ ലീഗ് സ്കൂൾ ഫുട്ബോളിൽ ഒരു പുതിയ കായിക സംസ്കാരത്തിന് തുടക്കം കുറിച്ചു.














