കാഞ്ഞിരപ്പള്ളി ഉപജില്ലാ യു പി വിഭാഗം ഗണിതശാസ്ത്രമേളയിൽ 2nd ഓവറോളും, പ്രവൃത്തിപരിചയമേളയിലും സാമൂഹ്യശാസ്ത്രമേളയിലും, ശാസ്ത്രമേളയിലും മികച്ച പ്രകടനം.ഗണിത മാഗസിൻ എൽ പി വിഭാഗം ഒന്നാം സ്ഥാനവും യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി.
വിവിധ മേളകളിലായി പങ്കെടുത്ത 30 വിദ്യാർത്ഥികളും എ ഗ്രേഡ് കരസ്ഥമാക്കി.എല്ലാ കുട്ടികൾക്കും സ്കൂൾ മാനേജർ ഫാ.അബ്രാഹം വഞ്ചിപുരയ്ക്കൽ ട്രോഫികൾ വിതരണം ചെയ്തു
മലികശ്ശേരി സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന ഹെഡ്മിസ്ട്രസ്സ് സി.റീന
സെബാസ്റ്റ്യൻ സിഎംസിയും,കൂടാതെ നിസ്വാർത്ഥ സേവനങ്ങൾ നൽകുന്ന ഒരുകൂട്ടം അധ്യാപകരും ചേർന്നാണ് ഈ വിജയം കരസ്ഥമാക്കിയത്.
ദൈവാനുഗ്രഹം നിറഞ്ഞ എല്ലാ പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി യാത്ര തുടർന്ന് പോകാനായി മല്ലികശ്ശേരി സെൻ്റ് ഡൊമിനിക് സാവിയോ യു പി സ്കൂളിന് ഇനിയും വഴികളേറെ…….














