കാഞ്ഞാർ : 86-ാമത് കാഞ്ഞാർ സെൻ്റ് ജോസഫ്സ് എൽ. പി. സ്കൂൾ വാർഷികം വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ. ഫാ. ജോർജ് പാറേക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അറക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ആഷിമോൾ കുര്യാച്ചൻ
ഉദ്ഘാടന കർമം നിർവഹിച്ചു. തദവസരത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു സ്വാഗതം ആശംസിക്കുകയും, പി. ടി. എ. പ്രസിഡൻ്റ് ശ്രീ. ഷോബിൻ പി. തോമസ്, എം. പി. ടി. എ. പ്രസിഡൻ്റ് ശ്രീമതി അശ്വതി അഭിലാഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്.
കുരുന്നുകളുടെ ഡാൻസ്, സംഗീതം, സ്കിറ്റ് തുടങ്ങിയവയും ചേർന്നതോടെ വാർഷികാഘോഷം വർണാഭമായി.












