ഈ നയം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന കെസിസിബിയുടെ പ്രസ്താവന ന്യേരി അതിരൂപതയുടെ ആർച്ച്ബിഷപ്പ്പ അന്തോണി മുഹേറിയ വായിച്ചു.
ജീവിതച്ചെലവുകൾ കുത്തനെ ഉയർന്നിരിക്കുന്നത് വ്യക്തികളുടെയും കുടുംബങ്ങളുടെയും മേൽ കനത്തഭാരം ചുമത്തിയിരിക്കയാണെന്നും ഇത് മാന്യമായ ഒരു ജീവിതം നയിക്കുകയും ജീവിതമാർഗ്ഗം കണ്ടെത്തുകയും ദുഷ്ക്കരമാക്കിയിരിക്കയാണെന്നും ആർച്ച്ബിഷപ്പ് മുഹേറിയ പറയുന്നു. താഴ്ന്ന വേതനം കൊണ്ട് കഷ്ടിച്ചു ജീവിച്ചു പോകുന്നവരെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും, പുതിയ സാമ്പത്തികനയം താങ്ങാനാവാത്തതാണെന്നും ജനം കൂടുതൽ ദുരിതത്തിലേക്കു നിപതിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ആഫ്രിക്കൻ നാടായ കെനിയയിലെ ജനങ്ങളുടെ മേൽ കനത്ത നികുതിഭാരം ചുമത്തുന്ന സാമ്പത്തിക നയങ്ങൾ സർക്കാർ പിൻവലിക്കണമെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘം- കെസിസിബി (KCCB) ആവശ്യപ്പെട്ടിരിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision