പാലാ: കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയിൽ വി. സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ നാളെ ഞായറാഴ്ച നടക്കും. രാവിലെ അഞ്ചരയ്ക്ക് വിശുദ്ധകുർബാനയെ തുടർന്ന് തിരുസ്വരൂപ വെഞ്ചിരിപ്പ് നടക്കും. ഏഴിന് വികാരി ഫാ. ജോസഫ് മണ്ണനാലും ഒൻപതേകാലിന് സഹവികാരി ഫാ. ജോസഫ് മഠത്തിപറമ്പിലും വി.കുർബാന അർപ്പിക്കും. വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ചെമ്മലമറ്റം പള്ളിയുടെ നിയുക്ത സഹവികാരി ഫാ. ജേക്കബ് കടുതോടിൽ മുഖ്യ കാർമ്മികനാകും. തിരുനാൾ പ്രദക്ഷിണത്തിൻ്റെ ഭാഗമായ തിരുസ്വരൂപ പ്രയാണരഥം അഞ്ചേകാലിന് പള്ളിയിൽ നിന്ന് പുറപ്പെടും. അഞ്ചേമുക്കാലിന് മൂങ്ങാമാക്കൽ ഭാഗം, ആറരയ്ക്ക് പിരിയമ്മാക്കൽ ഭാഗം ഏഴിന് ക്ടാക്കുഴി കുരിശു പള്ളി ഏഴരയ്ക്ക് പായിക്കാട്ട് ഭാഗം എന്നിവിടങ്ങളിലിലെ ലദീഞ്ഞിനും പ്രാർത്ഥനകൾക്കും ശേഷം കാഞ്ഞിരമറ്റം ജംഗ്ഷൻ വഴി എവർഗ്രീൻ നഗറിലൂടെ തെക്കുംതല ഭാഗത്തുള്ള സെൻ്റ് റോക്സ് പന്തലിലും തുടർന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജംഗ്ഷനിൽ നിന്ന് ഇഞ്ചിക്കാലാ ഭാഗത്തുള്ള പന്തലിലും എത്തി ലദീഞ്ഞിനു ശേഷം കാഞ്ഞിരമറ്റം ടൗണിലൂടെ രാത്രി പത്തിന് പള്ളിയിൽ തിരിച്ചെത്തുന്നതുമാണ്. പ്ലാശ്നാൽ പള്ളിയുടെ നിയുക്ത സഹവികാരി ഫാ. ജോസഫ് വെട്ടുല്ലുംപുറത്ത് തിരുനാൾ പ്രദക്ഷിണത്തിന് സന്ദേശം നൽകും.
കാഞ്ഞിരമറ്റം പള്ളിയിൽ വി. സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular